ബംഗളൂരുവിൽ വാഹനാപകടം: മൂന്നു മരണം; ആറുപേര്‍ക്ക് പരിക്ക്

 


ബംഗളൂരു. ദാവണ്‍ഗരെ ജില്ലയിലെ ന്യാമതി ചിന്നികട്ടി ഗ്രാമത്തില്‍ ബൊലെറോ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

ആറുപേര്‍ക്ക് പരിക്കേറ്റു. 


ഭദ്രാവതി ചന്ദനക്കര സ്വദേശികളായ എം. മഞ്ജുനാഥ് (45), കെ. നാഗരാജ്(38), സി. ഗൗതം (17) എന്നിവരാണ് മരിച്ചത്. 


പരിക്കേറ്റവര്‍ ചികിത്സയിലാണ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോള്‍ തലകീഴായി മറിയുകയായിരുന്നുവെന്ന് ന്യാമതി പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post