ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍ പെട്ട രണ്ടര വയസുകാരൻ മരിച്ചു


ഇടുക്കി പൂപ്പാറയില്‍ രണ്ടര വയസുകാരൻ ഒഴുക്കില്‍ പെട്ട് മരിച്ചു.പൂപ്പാറ മൂലത്തറ സ്വദേശികളായ കണ്ണന്‍- ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്.ഇവരുടെ വീടിന് പിൻവശത്തുകൂടി ഒഴുകുന്ന പന്നിയാര്‍ പുഴയിലാണ് കുട്ടി അകപ്പെട്ടത്. മൂത്ത സഹോദരനൊപ്പം കളിയ്ക്കുന്നതിനിടെ കുട്ടി ഒഴുക്കില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ മൂത്ത കുട്ടി, അമ്മയെ വിളിച്ച് കൊണ്ടുവന്നെങ്കിലും മിത്രനെ കാണാതാവുകയായിരുന്നു.ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി  കണ്ടെത്തിയെങ്കിലും  കുട്ടിയെ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post