പൊൻകുന്നത്ത് മിനിലോറിയിടിച്ചു പച്ചക്കറി വ്യാപാരി മരിച്ചു.





കോട്ടയം  പൊൻകുന്നം: പാലാ റോഡിൽ നിയന്ത്രണംവിട്ട മിനിലോറിയിടിച്ചു പച്ചക്കറി വ്യാപാരി മരിച്ചു. ഒരു സ്കൂട്ടർ യാത്രികനും ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു.   

        പൊൻകുന്നം ടൗണിൽ പച്ചക്കറി നടത്തുന്ന നരിയനാനിനളത്തിൽ രവീന്ദ്രൻ (52) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ച കൂരാലി കുമാരമംഗലത്ത് കെ.എസ്. ബിജുമോൻ, സ്കൂട്ടർ യാത്രികൻ മുണ്ടക്കയം കരിനിലം ചെറുവിളാകത്ത് മണികണ്ഠൻ എന്നിവർക്കാണു പരിക്കേറ്റത് 

        ഇന്ന് രാവിലെ ഏഴരയോടെ പൊൻകുന്നം –പാലാ റോഡിൽ അട്ടിക്കലിനു സമീപമായിരുന്നു. അപകടം. പാലായിൽ നിന്നും പൊൻകുന്നത്തേക്കു പച്ചക്കറിയുമായി എത്തിയ ലോറിയാണ് ഇടിച്ചത്. രവീന്ദ്രൻ രാവിലെ കട തുറക്കാനായി നടന്നു വരുമ്പോഴാണ് അപകടം

Post a Comment

Previous Post Next Post