ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചുകോഴിക്കോട്  പുതുപ്പാടി:ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൾ റോഡിൽ പുതുപ്പാടി മലപുറത്ത് ബൈക്കിടിച്ച് പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വയോധികൻ മരണപ്പെട്ടു.

മലപുറം കെട്ടിൻ്റെ അകായിൽ പരീത് (85) ആണ് മരണപ്പെട്ടത്, അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു ബുള്ളറ്റ് ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്,ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഭാര്യ:ആമിന  മക്കൾ: മുഹമ്മദ്, ലത്തീഫ്, സലാം, നാസർ,സുബൈദ, സൗദ,സൈഫു, മരുമക്കൾ: പരേതനായ മുസ്ഥഫ, മുജീബ് റഹ്മാൻ, നവാസ്, സുനീറ, റംല, നദീറ, അലീമ

കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

Previous Post Next Post