മൂന്നുപേരുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ



മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരിനടുത്ത ബെൽത്തങ്ങാടി സ്വദേശികളായ മൂന്ന് പേരെ വെള്ളിയാഴ്ച തുമകൂറിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബെൽത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുൽ(45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ്(56), ഷിർലാലുവിലെ എം. ഇംതിയാസ്(34) എന്നിവരാണ് മരിച്ചത്.


തുമകൂറു കുച്ചാംഗി തടാകക്കരയിൽ കത്തിയ കാർ കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ജില്ല പൊലീസ് സൂപ്രണ്ട് കെ.വി. അശോക്, എ.എസ്.പി മാരിയപ്പ, ഡിവൈഎസ്പി ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി.


തുമകൂറു റൂറൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നു.

Post a Comment

Previous Post Next Post