വിവാഹദിനത്തിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വരൻ മരിച്ചുതൃശ്ശൂർ : വിവാഹദിനത്തിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വരൻ നാലര മാസത്തിന് ശേഷം മരിച്ചു. എടവിലങ്ങ് കാര ചാണാശ്ശേരി സത്യന്റെ മകൻ സുജിത്ത് (33) ആണ് മരിച്ചത്.

2023 ഒക്ടോബർ 22നായിരുന്നു സുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എറണാകുളം നായരമ്പലം സ്വദേശിനിയായ യുവതിയെയാണ് മിന്നുചാർത്താനിരുന്നത്. രാവിലെ 10നായിരുന്നു മുഹൂർത്തം.

അന്നേ ദിവസം പുലർച്ചെ 5.30ന് അഴീക്കോട് മേനോൻ ബസാറിൽ വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് ഓർഡർ നൽകിയ മത്സ്യം എടുക്കാൻ ബൈക്കിൽ അഴീക്കോട് ജെട്ടിയിലേക്ക് പോകുന്നതിന്നിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.


തലക്ക് ഗുരുതര പരിക്കേറ്റ സുജിത്തിന് ഇതിനകം ആറോളം ആശുപത്രികളിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: സോജ. സഹോദരി: അശ്വതി

Post a Comment

Previous Post Next Post