വൈരംകോട് വീട്ടിലെ ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

 


മലപ്പുറം തിരുനാവായ വൈരംകോട്: ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.തച്ചൻപറമ്പിൽ ബാലൻ എന്നവരുടെ ഭാര്യ സരോജിനിയാണ് ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് മരണപ്പെട്ടത്. ഇന്ന് കാലത്ത് 06.30 ഓടെയാണ് സംഭവം. പാൽ ഫ്രിഡ്ജിൽ വെക്കാൻ പോയ സമയത്ത് ശബ്ദം കേട്ട് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് താഴത്ത് വീണുകിടക്കുന്നതായി കണ്ടത്. ഉടനെത്തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.  


Post a Comment

Previous Post Next Post