ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് ​ഗുരുതര പരിക്ക്..പാലക്കാട്‌ പട്ടാമ്പി : ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ രണ്ട് ബൈക്ക് യാത്രക്കാർക്കും ഓട്ടോ യാത്രക്കാരായ രണ്ട് പെരിങ്ങോട് സ്വദേശികൾക്കുമാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പിലാവ് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് നീങ്ങിയതോടെ ചാലിശ്ശേരി ഭാഗത്ത് നിന്നും ശരിയായ ദിശയിലൂടെ വരികയായിരുന്ന ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ ഇരു വാഹനങ്ങളും തകർന്നു

Post a Comment

Previous Post Next Post