പൊന്മുടിയിൽ നിന്നും മടങ്ങിയ സഞ്ചരികളുടെ കാർ നിയന്ത്രണം വിട്ടു സ്കൂട്ടറിൽ ഇടിച്ചു കയറി ഗൃഹനാഥൻ മരിച്ചുഒരാൾക്ക് ഗുരുതര പരിക്ക് പൊന്മുടിയിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണം വിട്ടു ദമ്പതികൾ സഞ്ചരിക്കുകയായിരുന്ന ഇരു ചക്ര വാഹനത്തിൽ ഇടിച്ചു കയറി ഗൃഹനാഥൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നര മണിയോടെ തൊളിക്കോട് സ്കൂളിന് സമീപത്തെ കൊടും വളവിലായിരുന്നു അപകടം.തോളിക്കോട് ആനപ്പെട്ടി പരപ്പാറ സ്വദേശി ജയപ്രകാശ്(52) ആണ് മരിച്ചത്.ഭാര്യ ബിന്ദുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊന്മുടിയിൽ നിന്നും മടങ്ങി വന്ന തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് എതിർ ദിശയിൽ വന്ന ഇരു ചക്ര വാഹനത്തിൽ ഇടിച്ചു കയറിയത്.

Post a Comment

Previous Post Next Post