ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യംതൃശ്ശൂർ- വാടാനപ്പിള്ളി റൂട്ടിൽ അരിമ്പൂരിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരാനായ യുവാവ് മരിച്ചു. ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്താ (21) ണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ ആയിരുന്നു അപകടം. സഹോദരനൊപ്പം തളിക്കുളം സ‌്ഹതീരം ബിച്ചിലേക്ക് വരികയായിരുന്നു. പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച ശേഷം റോഡിലേയ്ക്ക് പ്രവേശിക്കവേ പിന്നിൽ നിന്നും വന്നിരുന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

Post a Comment

Previous Post Next Post