ബസ്സിൽ നിന്നും തെറിച്ച് വീണ് സ്ത്രീയ്ക്ക് പരിക്ക്



കോഴിക്കോട്  നന്തിബസാർ: നന്തിയിൽ ബസ്സിൽ നിന്നും തെറിച്ച് വീണ് സ്ത്രീയ്ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ നന്തി ഫ്രഷ്‌മാർട്ട് സൂപ്പർമാർക്കറ്റിനടുത്ത് വച്ചാണ് സംഭവം. കീഴരിയൂർ എരയമ്മൻ കണ്ടി സ്വദേശി അംബികയ്ക്ക് ആണ് തലയ്ക്ക് ആഴത്തിൽ മുറിവേറ്റത്.

ബസ്സിന്റെ ഡോർ ഭാഗത്ത് നിന്നും റോഡിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് പെട്ടെന്ന് തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിരം

Post a Comment

Previous Post Next Post