തൃശ്ശൂർ പഴുവിലിൽ രണ്ട് വയസുകാരൻ പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ചു. പഴുവിൽ വെസ്‌റ്റ് ജവഹർ റോഡിൽ തറയിൽ സിജോയുടെ മകൻ ജെർമിയയാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. മറ്റു കുട്ടികളൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി വീട്ടുകാർ അറിയാതെ വീടിന്റെ ഗേറ്റ് തുറന്ന് വീടിനു മുന്നിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തെത്തുകയായിരുന്നു. അതുവഴി വന്ന ബൈക്കു യാത്രക്കാരായ യുവാക്കളാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പഴുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു