വളപട്ടണം റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂർ  വളപട്ടണം: റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സ്റ്റേഷന് സമീപം ട്രാക്കിൽ യുവാവിൻ്റെ മൃതദേഹം കാണപ്പെട്ടത്. പരേതരായ തറമ്മല്‍ കണ്ണന്റെയും ചിയ്യയി കുട്ടിയുടെയും മകന്‍ തറമ്മല്‍ രാജീവനാണ്(47)മരിച്ചത്. കഴിഞ്ഞ ദിവസം രാജീവനെ കാണാതായിരുന്നു., സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഭാര്യ: നിഷ(പട്ടുവം).  മകള്‍: തന്മയ. സഹോദരങ്ങള്‍; രോഹിണി(കാനൂല്‍), മോഹനന്‍, ചന്ദ്രന്‍, വിമല, ബാബു, പ്രകാശന്‍, രാജേഷ്.

Post a Comment

Previous Post Next Post