കുവൈത്തിലേക്കുള്ള യാത്രക്കിടെ പെരുമണ്ണ പള്ളിപ്പടി സ്വദേശി വിമാനത്തിൽ മരണപ്പെട്ടു

 


കുവൈത്തിലേക്കുള്ള യാത്രക്കിടെ പെരുമണ്ണ പള്ളിപ്പടി സ്വദേശി വിമാനത്തിൽ മരണപ്പെട്ടു

പെരുമണ്ണ, മുണ്ടിയൻതറ പള്ളിപ്പടി മേനാട്ടിൽ മുഹമ്മദ്‌ എന്നവരുടെ മകൻ മേനാട്ടിൽ ഹംസ കുവൈത്തിലേക്കുള്ള യാത്രക്കിടയിൽ വമാനത്തിൽ വെച്ച് മരണപ്പെട്ടത്. 

കുവൈത്ത് എയർവേസില്‍ കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് തിരിച്ച ഹംസ വിമാനത്തില്‍ വെച്ച്‌ മരിക്കുകയായിരുന്നു. മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.


10 വർഷത്തിലേറെയായി കുവൈത്തില്‍ പ്രവാസിയായ ഹംസ ഫർവാനിയയില്‍ ടൈലറിങ് ജോലികള്‍ നടത്തിവരികയായിരുന്നു. മാതാവിന് അസുഖമായതിനാല്‍ രണ്ടുമാസം മുമ്ബാണ് നാട്ടിലേക്ക് പോയത്. പെരുമണ്ണ മുണ്ടിയൻതറ പള്ളിപ്പടി മേനാട്ടില്‍ മുഹമ്മദിന്റെ മകനാണ്. സഹോദരങ്ങള്‍: കോയാപ്പു, ഹുസൈൻ,അഹ്സൻ,സൈദലവി

Post a Comment

Previous Post Next Post