നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ റഷ്യയിലെ പുഴയില്‍ മുങ്ങി മരിച്ചു

 


മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബെര്‍ഗിനടുത്തുള്ള പുഴയില്‍ മുങ്ങി നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പുഴയിലെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേരും അപകടത്തില്‍പ്പെട്ടത്. വെലികി നൊവ്ഗോറൊഡ് സിറ്റിയിലെ നൊവ്ഗൊറൊഡ് സ്റേററ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ് എല്ലാവരും.


ഒഴുക്കില്‍പ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ചാടിയ നാലു പേരില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയിലുള്ള ഇയാളുടെ നിലമെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


മരണപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം നാട്ടിലെക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിലെ ഇന്ത്യന്‍ എംബസി എക്സിലൂടെ അറിയിച്ചു

Post a Comment

Previous Post Next Post