കോട്ടക്കൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി അപകടം. ഒരാളുടെ നില ഗുരുതരം

 


 കോട്ടക്കൽ: പൊന്മള മുട്ടിപ്പാലം രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി അപകടം, സ്കൂൾ വിട്ടു വന്നതിനു ശേഷം വൈകിട്ട് 5:00 മണിയോടെ കുളിക്കാൻ പോയതായിരുന്നു.

കൊല്ലേരി മുഹമ്മദ് കുട്ടിയുടെ മകൻ സിനാൻ, തയ്യിൽ തൊടി മൊയ്തീൻകുട്ടിയുടെ മകൻ സുഹൈൽ എന്നിവരാണ് അപകടത്തിൽ പെട്ടത് ഇരുവരെയും കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. സിനാൻ അപകട നില തരണം ചെയ്തിട്ടുണ്ട്. സുഹൈലിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരും പരിസരവാസികളൂമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 


Post a Comment

Previous Post Next Post