പൂവ്വത്തൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

 


തൃശ്ശൂർ  പാവറട്ടി: പൂവ്വത്തൂർ - പറപ്പൂർ  റൂട്ടിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ 19കാരൻ മരിച്ചു. പൂവ്വത്തൂർ പെരിങ്ങാട് സ്വദേശി അബ്ദുവിന്റെ മകൻ രായംമരയ്ക്കാർ മുഹമ്മദ് സഫറാണ് മരിച്ചത്. സഫർ ഓടിച്ച സ്കൂട്ടർ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു. ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

Post a Comment

Previous Post Next Post