ആനച്ചാലിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കേബിൾ ടിവി ടെക്‌നീഷ്യൻ മരിച്ചു



ഇടുക്കി : കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് (48) ആണ് മരിച്ചത്. ആനച്ചാലിൽ ജോലിക്കിടെയാണ് സംഭവം. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post