ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം..ഡ്രൈവർക്ക് ദാരുണാന്ത്യം

 


വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു.കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ ആണ് മരിച്ചത്.ഇന്നു പുലർച്ചെയായിരുന്നു അപകടം നടന്നത്.തകരാറിലായതിനെത്തുടർന്ന് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിറകിലാണ് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചത്.അപകടത്തിൽ വാനിന്റെ മുൻഭാഗം തകർന്നു.പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി പുറത്തെടുക്കുമ്പോഴേക്കും കറുപ്പയ്യ മരിച്ചിരുന്നു.

Post a Comment

Previous Post Next Post