പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം..സ്ത്രീകൾക്ക് പരുക്ക്



 തൃശൂർ വലപ്പാട് ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ടു സ്ത്രീകൾക്ക് പരുക്കേറ്റു. വലപ്പാട് ചന്തപ്പടിയിലെ ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. കുടുംബശ്രീ ഹോട്ടലിൽ രാവിലെ പത്തരയോടെ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു.


ജനകീയ ഹോട്ടലിൻ്റെ നടത്തിപ്പുകാരു എടമുട്ടം സ്വദേശികളായ കോന്നംപറമ്പത്ത് വീട്ടിൽ സുനിത മണികണ്ഠൻ (45), കുറ്റിക്കാട്ട് വീട്ടിൽ സുമിത സുധി കുമാർ (43) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വലപ്പാട് ദയ ആശുത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും മുഖത്താണ് പരുക്ക്.


Post a Comment

Previous Post Next Post