കോഴിക്കോട് കൊടുവള്ളി: ചൂരൽമലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ പന്നൂർ സ്വദേശി അബ്‌ദുൽ റൗഫിന്റെ മകൾ മൂന്നു വയസ്സുകാരി സൂഹി സഹയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തി.നാല് ദിവസം മുൻപ് മാതാവിന്റെ സഹോദരി റുക്‌സാനയുടെ ചൂരൽ മലയിലെ വീട്ടിലേക്ക് മാതാവിൻ്റെ പിതാവിനും മാതാവിനെപ്പമാണ് സൂഹി താമസിക്കാൻ പോയതായിരുന്നു. അന്ന് അർദ്ധ രാത്രിയാണ് ഉരുൾ പൊട്ടലുണ്ടായത്. പന്നൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് ട്രഷററാണ് പിതാവ് പാറയുള്ള കണ്ടിയിൽ അബ്‌ദുൽ റഊഫ്.മാതാവ്:
നൗഷിബ സഹോദരി: വാദി ഹുസ്‌ന (പബ്ലിക്ക് സ്കൂൾ വിദ്യാർഥി) ഹല മെഹ്റിക്ക് ഉരുൾ പൊട്ടൽ ഉണ്ടായ സമയത്ത് ചൂരൽ മലയിലെ വീട്ടിൽ ആകെ പതിമൂന്ന് പേരാണ് ഉണ്ടായിരുന്നത്.ഇതിൽ ഗൃഹനാഥ റുക്സാനയുടെയും ഭർത്താവ് മുനീറി ന്റെയും മൃതദേഹങ്ങൾ കണ്ട ത്തുകയും ഇന്നലെ തന്നെ ഖബറടക്കുകയും ചെയയ്തു. സൂഹി സഹക്ക്, മുത്തശ്ശൻ തളിപ്പുഴ എം.എസ്.യുസുഫ്, ഭാര്യ ഫാത്തിമ ഉൾപ്പെടെ ഇനിയും പത്ത് പേരെ ഈ കു ടുംബത്തിൽ നിന്ന് തന്നെ കണ്ടെത്താനുണ്ട്.