പാലക്കാട്: കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാതയിലെ അലനല്ലൂര്‍ പാലകാഴിയില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്. സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ആണ് സംഭവം. എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടമടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.