ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്നും ചാടി യുവതി മരിച്ചു. ആലുവ ചാലക്കല്‍ സ്വദേശി ഗ്രീഷ്മ (23) ആണ് ചൊവ്വ രാത്രി ഏഴ് മണിയോടെ പാലത്തില്‍ നിന്നും ചാടിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു.പിന്നീട് ഉളിയന്നൂരിലെ സന്നദ്ധ സംഘടനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം