മൈസൂരിൽ വാഹനാപകടം: ചാവക്കാട് തിരുവത്ര സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി മരണപ്പെട്ടു.
തിരുവത്ര സ്വദേശി ഏറച്ചം വീട്ടിൽ യൂസഫ് ഹൈദർ ദമ്പതികളുടെ മകൻ മുഹമ്മദ് അബീൻ ഫർഹാൻ ആണ് മരണപ്പെട്ടത് .
ഇന്നലെ രാത്രി മൈസൂരിൽ വെച്ച് ബൈക്കും ഗുഡ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്ക് പറ്റി മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു..
മാതാവ്: പൊന്നാനി മരക്കടവ് സ്വദേശി A.K ഇബ്രാഹിം കുഞ്ഞ് മകൾ റംസീന.
സഹോദരങ്ങൾ: സിനാൻ, ജാസ്മിൻ