കെഎസ്ആര്‍ടിസി ബസിടിച്ച് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി മരിച്ചു

  


തിരുവനന്തപുരം: കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കെ റെയില്‍ ഓഫീസിലെ ജൂനിയർ ക്ലാർക്കായ നിഷ (39) ആണ് മരിച്ചത്. ഓഫീസിലേയ്ക്ക് പോകുന്നതിനായി ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. നിഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.


Post a Comment

Previous Post Next Post