കോട്ടയം: സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകള്‍ക്കിടയില്‍പ്പെട്ട് കാർ തകർന്നു. പുതുപ്പള്ളി-കറുകച്ചാല്‍ റോഡില്‍ അഞ്ചേരി പള്ളിക്കുസമീപം ബുധനാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടം.
കാറോടിച്ചിരുന്ന അഭിഭാഷകൻ ബ്ലസൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാർ നിർത്തിയതുമാത്രം അറിയാമെന്നായിരുന്നു അപകടത്തില്‍പ്പെട്ട ബ്ലസന്റെ പ്രതികരണം.
കോട്ടയം ഭാഗത്തേക്കുപോയ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റോപ്പില്‍നിന്ന് 'കല്ലൂപ്പറമ്ബില്‍' ബസ് അമ്ബതു മീറ്റർ മുമ്ബോട്ട് നീക്കി നിർത്തി. ഈ ബസിന് പിന്നിലായി കാർ നിർത്തി. ഉടൻ പിന്നാലെ പാഞ്ഞെത്തിയ 'റാണി' ബസ് കാറിന് പിന്നിലേക്ക് ഇടിച്ചുകയറി. ഇതോടെ ഇരുബസുകള്‍ക്കുമിടയില്‍പ്പെട്ട കാർ ഞെരിഞ്ഞമർന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻ, പിൻ ഭാഗങ്ങള്‍ പൂർണമായി തകർന്നു. സ്കൂള്‍ കുട്ടികളെ കയറ്റാതിരിക്കാനാണ് ബസ്സ്റ്റോപ്പില്‍നിന്ന് മാറ്റി നിർത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.