ബൈക്ക് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച്‌ യുവാവ് മരിച്ചു

 



എറണാകുളം  ചെറായി: വളവ് തിരിയുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് തെങ്ങില്‍ ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു.

ബൈക്ക് ഓടിച്ചിരുന്ന നായരന്പലം വാടേല്‍ കാച്ചപ്പിള്ളി തോമസിന്‍റെ മകൻ ജോമോൻ (35) ആണ് മരിച്ചത്. 


ബന്ധുവായ നിഥിനാണ് പരിക്കേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനു കുഴുപ്പിള്ളി ബീച്ചിനു തെക്ക് തീരദേശ റോഡിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 10ന് ഞാറയ്ക്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍. അമ്മ: ഷൈനി. സഹോദരി: ജൂനു.


Post a Comment

Previous Post Next Post