കൂത്തുപറമ്ബിലെ വാഹനാപകടം: പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

 



കൂത്തുപറമ്ബ്: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

കാർ യാത്രികൻ ധർമടം അത്തം ഹൗസില്‍ സുരേഷ് ബാബുവിന്‍റെ മകൻ അനുദേവാണ് (27) മരിച്ചത്. അപകടത്തില്‍ കോഴിക്കോട് സ്വദേശി ഫാദില്‍ ഹുസൈൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.


ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അനുദേവ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കൂത്തുപറമ്ബ് ടൗണില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അർജുൻ, പ്രണവ് എന്നിവർ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂത്തുപറമ്ബ് വിന്‍റേജ് റസിഡൻസിയിലെ അക്കൗണ്ടന്‍റാണ് അനുദേവ്.


Post a Comment

Previous Post Next Post