പാലക്കാട് കൊപ്പം: സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് പുത്തൂർ കൃഷ്ണകണാങ്കി കോളനിയിൽ എസ്ബിഐ ജീവനക്കാരൻ ജയപാലന്റെ മകൾ അക്ഷര (19)യാണ് മരിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന സഹോദരൻ അരവിന്ദനെ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ കൊണ്ടാക്കി മടങ്ങവേ രാവിലെ 9 മണിയോടെ കോഴിക്കോട് കോയമ്പത്തൂർ ബൈപ്പാസിൽ കൊപ്പം ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
സമീപത്തുകൂടെ പോയ കണ്ടെയ്നർ ലോറിക്ക് സൈഡ് കൊടുക്കവേ ഡിവൈഡറിൽ തട്ടി വാഹനം മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണതാണ് മരണകാരണം.
വീഴ്ചയിൽ ഹെൽമറ്റ് തകർന്നു.
കോയമ്പത്തൂരിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അപകടത്തിൽ മരണമടഞ്ഞ അക്ഷര'
പാലക്കാട് ബി ആർ സി ജീവനക്കാരി വിദ്യയാണ് അമ്മ