ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന തൈക്കാട് സ്വദേശി മരിച്ചു

 


തൃശ്ശൂർ  തൈക്കാട്: ചൊവ്വല്ലൂർ പടിയിൽ വിൻസന്റ് ഓയിൽ മില്ലിനു സമീപം മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. തൈക്കാട് പടിയത്ത് സുനിൽകുമാർ (53) ആണ് മരിച്ചത്. ജനുവരി 19നായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സുനിൽകുമാർ തിങ്കളാഴ്‌ചയാണ് മരിച്ചത്. പ്രധാന റോഡിലൂടെ സാവധാനത്തിൽ സ്കൂട്ടറിൽ പോവുകയായിരുന്ന സുനിലിനെ ഉൾ റോഡിൽ നിന്നും അമിത വേഗതയിൽ കയറിവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സുനിലിന്റെ കൈകാലുകൾ മുറിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും അബോധാവസ്ഥയിലായിരുന്നു.

ഭാര്യ: സുഖിത, മക്കൾ: ഗായത്രി, "ലക്ഷ്‌മി, ആദികൃഷ്ണ

Post a Comment

Previous Post Next Post