തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കൊല്ലംകോട് സ്വദേശികളായ രണ്ടുപേർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ സർവ്വീസ് റോഡിലേയ്ക്ക് മറിയുകയായിരുന്നു എന്ന് കാറിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു.