കോഴിക്കോട് താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴ സമീപം എലോക്കരയിൽ പിക്കപ്പ് വാൻ ഇടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.
ഈങ്ങാപ്പുഴ എലോക്കര സ്വദേശി നവാസാണ് മരിച്ചത്.
പരുക്കേറ്റ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.