കോഴിക്കോട് താമരശ്ശേരി: കൂടത്തായിക്ക് സമീപം മുടൂർ വളവിൽ നിയന്ത്രണം വിട്ട കാർ KSRTC സൂപ്പർഫാസ്റ്റ് ബസ്സിൻ്റെ സൈഡിൽ ഇടിച്ചു.
കൽപ്പറ്റയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്.കാർ ഓടിച്ചിരുന്ന കാന്തപുരം സ്വദേശിനി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
രാത്രി 8 മണിയോടെയായിരുന്നു അപകടം