ഓൺലൈൻ മീഡിയ പ്രവർത്തക ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

 


തൃക്കാക്കര:  കാക്കനാട് കുന്നും പുറം വനിത മിത്രം ഹോസ്റ്റലിൽ ഓൺലൈൻ മീഡിയ പ്രവർത്തകയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.  

മലപ്പുറം താനൂർ സ്വദേശിനിയായ പോത്തേരി വീട്ടിൽ ഐശ്വര്യ (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഇൻ്റർ ധ്വനി മീഡിയ അക്കാദമിയിലെ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയായിരുന്നു. രണ്ട് വർഷമായി മറ്റു രണ്ടു പേർക്കൊപ്പം ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന ഐശ്വര്യയെ ശനി ഉച്ചക്ക് 12 ഓടെ യാണ് മരിച്ച നിലയിൽ ഹോസ്റ്റൽ അധികൃതർ കണ്ടെത്തിയത്. പൊലീസ് എത്തി നടപടികൾ ആരംഭിച്ചു. 


Post a Comment

Previous Post Next Post