നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു

 


കാസർകോട്  കാഞ്ഞങ്ങാട് :നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചെമ്പരിക്ക എൽ പി സ്‌കൂളിന് സമീപമുള്ള അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ വീട്ടുപറമ്പിലെ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഹാരിസ് 40 ആണ് മരിച്ചത്. കിണറിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർഫോഴ്സും പൊലീസും പുറത്തെത്തിച്ചെങ്കിലും ആശുപത്രി എത്തിക്കുമ്പോഴേക്കും മരിച്ചു. ഏഴ് പേരായിരുന്നു ജോലിയിലുണ്ടായിരുന്നത്. മൂന്ന് പേർ അകത്തും നാല് പേർ പുറത്തുമായിരുന്നു. മണ്ണിൻ്റെ ഇട്ട കിണറിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് തലക്ക് പരിക്കേറ്റു

Post a Comment

Previous Post Next Post