എടപ്പാൾ:എടപ്പാളിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.കോലളമ്പ് കോലത്ത് കാളമ്മൽ ഹംസ(70) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയോടെ ബൈക്കിൽ എടപ്പാളിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിൽ നിന്ന് വീണ് ഹംസക്ക് പരിക്കേറ്റത്.മറ്റൊരു വാഹനത്തിൽ തട്ടിയാണ് അപകടമെന്നാണ് നിഗമനം.പരിക്കേറ്റ് റോഡിൽ കിടന്ന ഹംസയെ തൃശ്ശൂരിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി