മാവേലിക്കര- കനാലിലേക്ക് സൈക്കിൾ മറിഞ്ഞ് ഗ്രഹനാഥൻ മരിച്ചു. ഇന്ന് വൈകിട്ട് 4.30 നാണ് അപകടമുണ്ടായത്. കല്ലുമല തെക്കേ ജങ്ഷനിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന തെക്കേക്കര തടത്തിലാൽ പണിക്കരോടത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (63) ആണ് മരിച്ചത്.
കല്ലുമലയിലെ കടയിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് വരും വഴി തട്ടാരുമുക്കിന് തെക്കുവശത്തെ ഗുരു മന്ദിരത്തിന് സമീപമുള്ള കനാലിലേക്ക് സൈക്കിൾ മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: സേതുഭായി (മണി). മക്കൾ: മഹാലക്ഷ്മി, രാജലക്ഷ്മി, വിഷ്ണു. മരുമക്കൾ: ഹരികുമാർ, അരുൺകുമാർ.