കോഴിക്കോട് താമരശ്ശേരി: താമരശ്ശേരി കാരാടി ജംഗ്ഷനിൽ ഓട്ടോയും, കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. മുക്കം ഭാഗത്തു നിന്നും ദേശീയ പാതയിലേക്ക് പ്രവേശിച്ച ഓട്ടോയിൽ വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവർ കാരശ്ശേരി സ്വദേശി ശശികുമാർ, ഭാര്യ സ്മിത എന്നിവർക്കാണ് പരുക്കേറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 7.45 ഓടെയായിരുന്നു അപകടം.