ഹരിപ്പാട് കൊയ്ത്തു മെതിയന്ത്രം കയറ്റി വന്ന ലോറി നിന്ന് കത്തി.. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

 


ആലപ്പുഴയിൽ കൊയ്ത്തു മെതിയന്ത്രം കയറ്റി വന്ന ലോറി നിന്ന് കത്തി പിന്നാലെ പാചകത്തിന് സൂക്ഷിച്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സേലത്ത് നിന്നും കൊയ്ത്തു യന്ത്രം കൊണ്ടുവന്ന ടി എൻ 72 എ എഫ് 8440 ലോറിക്കാണ് തീ പിടിച്ചത്.

പാചകത്തിനായി ലോറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ ഒന്ന് പൊട്ടിത്തെറിച്ചതാണ് പൂർണ്ണമായും വാഹനം കത്താൻ കാരണം.രാവിലെ ജീവനക്കാർ ലോറിയിൽ വെച്ച് ഭക്ഷണം പാകം ചെയ്ത ശേഷം അവിടെ നിന്നും പോയിരുന്നു. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.

Post a Comment

Previous Post Next Post