ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു. 12 വയസുകാരനും ബന്ധുവിനും ദാരുണാന്ത്യം



 മലപ്പറം  കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 12കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40),ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ്‌ലിയാൻ (12) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ്‌ലിയാൻ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെടുന്നത്.ആബിദയുടെയും മുഹമ്മദ്‌ലിയാന്റെയും മൃതദേഹങ്ങൾ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്


പാലക്കാട് ജില്ലയിലെ ആനക്കര ശിവക്ഷേത്രത്തിന് സമീപം കൊല്ലാട്ടു വളപ്പില്‍ അഹമ്മദ് കബീറിന്റെ മകനാണ് മുഹമ്മദ് ലിയാന്‍. അഹമ്മദ് കബീറിന്റെ സഹോദരിയാണ് ആബിദ. വേനലവധിയുടെ ഭാഗമായി മുഹമ്മദ് ലിയാനും വീട്ടുകാരും ആബിദയുടെ വീട്ടിലെത്തിയതായിരുന്നു. എല്ലാവരും ചേര്‍ന്ന് പുഴയോരത്തേക്ക് എത്തിയതിനിടയിലാണ് ദുരന്തമുണ്ടായത്.


ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം 10-ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയായിരുന്നു മുഹമ്മദ് ലിയാന്. കൗലത്ത് ആണ് മാതാവ്. ആബിദയുടെ ഭര്‍ത്താവ് പരേതനായ റഷീദ്. മക്കള്‍: ഷിബിലി, റിബിന്‍. ഇരുവരുടേയും മൃതദേഹങ്ങള്‍ കുറ്റിപ്പുറം അമാന ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച കബറടക്കും

Post a Comment

Previous Post Next Post