ട്രാവലർ മറിഞ്ഞ് അപകടം, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്

 


കോട്ടയം :  ഈരാറ്റുപേട്ട - വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം. കുമരകം  കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്.

കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്, കുമരകത്ത് നിന്ന് ഇന്നലെയാണ് 12 അംഗ സംഘം വാഗമണ്ണിലേക്ക് യാത്ര പോയത്, തിരികെ വരുന്നതിനിടെ ഇവർ സഞ്ചരിച്ച ട്രാവലർ വേലത്തുശേരി ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.


പരിക്കേറ്റ മറ്റുള്ളവരെ  ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ഫയർ ഫോഴ്സും നാട്ടുകാരുമാണ്  രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post