ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം



ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. രാവിലെ 9:45 ഓടെ ഒരു വലിയ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീഴുകയായിരുന്നു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബനസ്‌കന്ത കളക്ടർ മിഹിർ പട്ടേൽ പറഞ്ഞു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണ്.

പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടാകുന്നത്. തൊഴിലാളികളിൽ ചിലർ പരിസരത്ത് താമസിച്ചിരുന്നുവെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു. ദീസ മുനിസിപ്പാലിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

https://x.com/ANI/status/1906967903011770646?t=XYhj-IeGvsn4b5dOK5q8mQ&s=19


Read more at: https://truevisionnews.com/news/280536/explosion-firecracker-factory-gujarat-13-dead

Post a Comment

Previous Post Next Post