സ്വകാര്യ ബസും വിവാഹ പാർട്ടി സഞ്ചരിച്ച ബസും കൂട്ടിയിടിച്ചു 15 പേർക്ക് പരിക്ക്

 


കാസർകോട്: കാസർകോട് നഗരത്തിൽ സ്വകാര്യ ബസും വിവാഹ പാർട്ടി സഞ്ചരിച്ച ബസും കൂട്ടിയിടിച്ചു 15 പേർക്ക് പരിക്കേറ്റു.

കാസർകോട് - മധൂർ റൂട്ടിൽ ഓടുന്ന സുപ്രീം ബസും കല്യാണ പാർട്ടി സഞ്ചരിച്ച ബസും കൂട്ടിമുട്ടയാണ് അപകടം.ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


കാസർകോട് പൊലീസ് സ്റ്റേഷന് സമീപം വൈകീട്ടാണ് അപകടം. ഫയർഫോഴ്സെത്തി അപകടത്തിൽപെട്ട വാഹനങ്ങളെ നീക്കി.

Post a Comment

Previous Post Next Post