വയനാട് മാനന്തവാടി:മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി 54ന് സമീപം കർണാടക ആർടിസിയും, ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 40 ഓളം പേർ ക്ക് പരിക്ക്. ഇന്ന് നാല് മണിയോടെയായിരുന്നു സംഭവം. മലപ്പുറം പെരി ന്തൽമണ്ണ പുലാവന്തോളിൽ നിന്നും വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസും, മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്ക് പോയ കർണാടക സ്റ്റേറ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. 40 ഓളം പേർക്കാണ് അപക ടത്തിൽ പരിക്കേറ്റത്. ബസിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറ ത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഇദ്ധേഹത്തിന്റെ കാലുകൾ ക്കാണ് പരിക്ക്. ഇദ്ധേഹത്തെ അപകട സ്ഥലത്തെത്തി ആരോഗ്യ വിദഗ്ധർ പരിശോധിച്ചു. ബാവലി മഖാം സന്ദർശിച്ച് തിരിച്ചു നാട്ടിലേക്ക് പോകുന്ന തിനിടയിലാണ് ടൂറിസ്റ്റ് ബസ്, കർണാടക ആർടിസിയുമായി കൂട്ടിയിടി ച്ചത്. നാട്ടുകാരും മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും പോലീ സും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസ പ്പെട്ടിരിക്കുകയാണ്.