ഹരിയാനയില്‍ ശുചീകരണ തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്കിടിച്ചുകയറി വൻ അപകടം. 7 പേര്‍ക്ക് ദാരുണാന്ത്യം

 


ഡല്‍ഹി: ഹരിയാനയില്‍ ശുചീകരണ തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്കിടിച്ചുകയറി 7 പേര്‍ മരിച്ചു.

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ ശനിയാ‍ഴ്ച രാവിലെയോടെയായിരുന്നു അപകടം.

സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്കുമുണ്ട്.

അപകടം നടന്ന സമയത്ത് പതിനൊന്ന് തൊ‍ഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നതായായിരുന്നു വിവരം. ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.


ഏഴ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചിരുന്നു. പരുക്ക് പറ്റിയ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നുമാണ് നിലവില്‍ ലഭിക്കുന്ന വിവരം. മരിച്ചവരെല്ലാം നൂഹ് ജില്ല സ്വദേശികളാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

Post a Comment

Previous Post Next Post