പാലക്കാട് നെൻമാറ ആലത്തുർ റോഡിൽ പുളിഞ്ചോട് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം
ആലത്തൂരിൽ നിന്ന് നെന്മാറക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കടയുടമ ബാലനും കടയിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.
ചായക്കടയുടമ റോഡിന് സമീപത്തെ
കൾവർട്ടിൽ ഇരിക്കുകയായിരുന്നു. നാപ്പൻപൊറ്റ
ചേരമംഗലം രഘുനാഥൻ ൻ്റെ മകൻ ബാലനാണ് മരിച്ചത്.
മരണപ്പെട്ട മറ്റൊരാൾ ഓടിച്ച ബൈക്ക് കർണാടക രജിസ്ട്രേഷനിലുള്ളതാണ്.
KA 53 EJ 5375 ന്നതാണ് നമ്പർ. ആളെ
തിരിച്ചറിഞ്ഞിട്ടില്ല.
കാർ ഡ്രൈവർ നെന്മാറ സ്വദേശി പ്രതാപൻ അറസ്റ്റിൽ ' ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാരണമെന്ന് സംശയിക്കുന്നു.
പാലക്കാട് നെന്മാറ റൂട്ടിൽ മേലാർകോട് പമ്പിന് സമീപത്താണ് സംഭവം.