പൊന്നാനിയിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് പരിക്കേറ്റ പള്ളിക്കൽ ബസാർ സ്വദേശിയായ യുവാവ് മരിച്ചു



 മലപ്പുറം: പൊന്നാനി ദേശീയപാതയിൽ  പള്ളപ്പ്രം ഭാഗത്ത് 13/04/2025 ന്ന് ഉച്ചക്ക് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. പരിക്കിനെ തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ട്രാൻസ്ഫർ ചെയ്തതായിരുന്നു ഇദ്ദേഹത്തെ. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പള്ളിക്കൽ ബസാർ സ്വദേശി മുടക്കയിൽ അബൂബക്കർ മകൻ മിർഷാദ് (31) ആണ് മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. ഇതേ അപകടത്തിൽ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി സുബൈൽ എന്നവരുടെ മകൾ സെൽവ  ഗുരുതരാവസ്ഥ തരണം ചെയ്തു സുഖം പ്രാപിച്ചു വരുന്നു.


റിപ്പോർട്ട്: ഷബീബ് പള്ളിക്കൽ ബസാർ.


⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*


https://chat.whatsapp.com/J6Pe0665b2GK0OvvnsvqS0

Post a Comment

Previous Post Next Post