പാലാണിയിൽ പിക്കപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്



മലപ്പുറം :വേങ്ങര കോട്ടക്കൽ റൂട്ടിൽ പാലാണിയിൽ പിക്കപ്പ് ബൈക്കിൽ ഇടിച്ച് അപകടം.  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക് 

പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ്  ഹോസ്പിറ്റലിലേക്ക് മാറ്റി യെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷപ്പെടുത്താനായില്ല..

മരണപ്പെട്ടത് കോട്ടക്കൽ ഇന്ത്യന്നൂർ  വെസ്റ്റ് വില്ലൂർ സ്വദേശി  കൈതവളപ്പിൽ    ജാസിം അലി (19) വയസ്സ്   

ഇരിങ്ങല്ലൂർ   കുറ്റിത്തറ സ്വദേശി  കരുനിക്കാട്ടിൽ   ബാബു സുബ്രഹ്മണ്യന്റെ മകൻ   ശരത്ത് (20)  എന്നിവർ ആണ്  മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

ഇരിങ്ങലൂർ സ്വദേശി ഒളിയാഞ്ചേരി ഉണ്ണികൃഷ്ണൻ മകൻ  ജിതിൻ 19 വയസ്സ് പരിക്കുകളോടെ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നു

 കൂടുതൽ വിവരങ്ങൾ updating.........


Post a Comment

Previous Post Next Post