മുകളിൽ നിന്ന് കാൽ തെന്നി താഴെ വീണ യുവാവിന് ദാരുണാന്ത്യം



ഇടുക്കി - ഉപ്പുതറ  തിരുനാളിനോട് അനുബന്ധിച്ച് കൊടി കെട്ടാൻ ദേവാലയത്തിന് മുകളിൽ കയറിയപ്പോൾ കാൽ തെന്നി താഴെ വീണ യുവാവ് മരിച്ചു. ഉപ്പുതറ വളകോട് പാലക്കാവ് ചിറയിൽ മനോജ് സി ആണ് (39) ചികിത്സയിൽ ഇരിക്കെ മരിച്ചത്. 


സെൻ്റ് ജോർജ് മലങ്കര ദേവാലയ തിരുനാളിനോടനുബന്ധിച്ച് പള്ളിയിൽ അലങ്കാര പണികൾക്കിടെ പള്ളിയുടെ മുകളിൽ നിന്നും വീഴുകയായിരുന്നു.  


തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഓപ്പറേഷൻ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post