രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കാറിൽ കയറി.. ഉള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം



 കാറിനുള്ളിൽ കുടുങ്ങി രണ്ട് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ചു കാറിൽ കയറി ഡോർ അടച്ച കുട്ടികൾക്കാണ് ദാരുണാന്ത്യമുണ്ടായത്.തെലങ്കാനയിലെ ദമരഗിദ്ധയിലാണ് സംഭവം.തന്മയിശ്രീ (5), അഭിനയശ്രീ (4) എന്നിവരാണ് കാറിൽ അകപ്പെട്ട് ശ്വാസം മുട്ടിമരിച്ചത്.


ഒരു വിവാഹത്തിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടികൾ. എന്നാൽ വിവാഹ ചടങ്ങിനിടെ കുട്ടികൾ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കാറിൽ കയറി ഡോർ അടച്ചു. പിന്നാലെ ഡോർ ലോക്കാവുകയായിരുന്നു. വിവാഹ വേദിയിലെ സംഗീത വിരുന്നു കാരണം കുഞ്ഞുങ്ങളുടെ കരച്ചിൽ ആരും കേട്ടിരുന്നില്ല. അത്യുഷ്ണം കാരണം വൈകാതെ കുട്ടികൾ കാറിൽ കുഴഞ്ഞു വീണു. പിന്നീട് കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാറിൽ ബോധമറ്റ നിലയിൽ കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post